സെക്കണ്ടറി സ്കൂൾ ലീവിംഗ് സർട്ടിഫിക്കറ്റ് (സാധാരണയായി എസ്എസ്എൽസി എന്നറിയപ്പെടുന്നു) ഇന്ത്യയിലെ സെക്കണ്ടറി സ്കൂൾ തലത്തിൽ പഠനത്തിനൊടുവിൽ ഒരു പരീക്ഷ വിജയകരമായി പൂർത്തിയാക്കുമ്പോൾ ഒരു വിദ്യാർത്ഥിക്ക് ലഭിക്കുന്ന ഒരു സർട്ടിഫിക്കേഷനാണ്. ഇന്ത്യയിൽ പത്താം ക്ലാസ് ബോർഡ് പരീക്ഷകൾ എന്ന് സാധാരണയായി വിളിക്കപ്പെടുന്ന പത്താം ക്ലാസ് പൊതു പരീക്ഷയിൽ വിജയിക്കുമ്പോഴാണ് SSLC ലഭിക്കുന്നത്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും, പ്രത്യേകിച്ച് കേരളം, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ പ്രചാരത്തിലുള്ള ഒരു പൊതു യോഗ്യതാ പരീക്ഷയാണ് എസ് എസ് എൽ സി.
യു ആർ എൽ : https://sslcexam.kerala.gov.in/