2009 ലെ ആർടിഇ നിയമം അധ്യാപക നിയമനത്തിനുള്ള ഗുണനിലവാര ആവശ്യകത ഉറപ്പാക്കാൻ സംസ്ഥാനത്തോട് നിർദ്ദേശിക്കുന്നു. അധ്യാപകരായി റിക്രൂട്ട് ചെയ്യപ്പെടുന്ന വ്യക്തികൾക്ക് സ്കൂൾ വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും അധ്യാപനത്തിന്റെ വെല്ലുവിളികളെ നേരിടാനുള്ള അത്യാവശ്യമായ അഭിരുചിയും കഴിവും ഉണ്ടായിരിക്കണം. കേരളത്തിലെ ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ ക്ലാസുകളിലെ അധ്യാപക ഉദ്യോഗാർത്ഥികളുടെ ഗുണനിലവാരം വിലയിരുത്തുന്നതിനുള്ള പരീക്ഷയാണ് കെ-ടെറ്റ്.
യു ആർ എൽ : https://ktet.kerala.gov.in/